loading
0%The origin of this family is from Karthikappally Panachamoottil. Panachamoottil Judge had agricultural properties at Karuvatta. For the administration of those properties, Judge’s brother Sri. Aankan Chandy (G1) came over to Karuvatta and resided at Vadakkadathu**. Later he had shifted to the newly constructed house at Munjanattu property. (** Now Dr. Ramesh’s Residence) Sri Aankan Chandy got married from Elanjickal, Niranam and had one son Keevareethu (Geevarghese) (G2) and two daughters. One of the daughters was married to Munnoottinalpathu house, Pulinkunnu and the other was married to Noorupara house, Thalavady.
ആമുഖം
കരുവാറ്റാ മുഞ്ഞനാട്ട് കുടുംബക്കാരുടെ ഒരു ചരിത്രം ലഭ്യമായ രേഖകളും പ്രായം ചെന്നവരുടെ അറിവുകളും ആധാരമാക്കി എഴുതുന്നത്. ഇങ്ങനെ ഒരു ചരിത്രം എഴുതണമെന്ന് പരേതരായ കിഴക്കേമുഞ്ഞനാട്ട് ഗീവര്‍ഗ്ഗീസ് ചാക്കോ, മുഞ്ഞനാട്ട് തെക്കേവീട്ടില്‍ പെരുമാള്‍ ചെറിയാന്‍ മുതലായവര്‍ അത്യധികമായി താല്പര്യം പ്രദര്‍ശിപ്പിച്ചതിന്‍റെ ഫലമായി 1944-ല്‍ കുടുംബക്കാരെ വിളിച്ചുകൂട്ടി കുടുംബയോഗം തുടര്‍ച്ചയായി നടത്തി വന്നു. എങ്കിലും ചരിത്ര സൃഷ്ടി നടക്കാതെ വരികയും വര്‍ഷങ്ങള്‍ പലതു നീങ്ങുകയും ചെയ്തു. പിന്നീട് പല വര്‍ഷങ്ങളിലും കുടുംബയോഗവും നടക്കാതായി. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം കുടുംബയോഗത്തിന്‍റെ പുനര്‍ജന്മത്തിനു രൂപം കൊടുക്കുകയും എല്ലാ മാസവും നിശ്ചയിക്കപ്പെട്ട ഭവനങ്ങളില്‍ കൂടി പല പ്രവൃത്തി പദ്ധതികള്‍ നടപ്പില്‍ വരുത്തുകയും ചെയ്തു. ഇങ്ങനെ ഒന്നു രണ്ടു വര്‍ഷങ്ങള്‍ യോഗം ഭംഗിയായി നടന്നു. ആ വേളകളില്‍ കുടുംബചരിത്രത്തിന്‍റെ രചന നടത്തിയാല്‍ കൊള്ളാമെന്ന് എല്ലാവര്‍ക്കും ഒരുപോലെ ആഗ്രഹം ജനിച്ചതിന്‍റെ ഫലമായി മുഞ്ഞനാട്ട് പുത്തന്‍ പുരയില്‍ പരേതനായ ശ്രീ. എം. മാത്യു മുന്‍കൈയ്യെടുത്ത് ചില രേഖകള്‍ കുറിച്ചു വെച്ചിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ വീണ്ടും കുടുംബയോഗം ഉലസുന്നതിനു കാരണമായി. എങ്കിലും ആയിരത്തിതൊള്ളായിരത്തിഎഴുപതുകളുടെ ആദ്യപാദത്തില്‍ കുടുംബയോഗം വീണ്ടും കൂടുകയുണ്ടായി. മുഞ്ഞനാട്ട് കുടുംബയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷന്‍ യോഗങ്ങളും, കുടുംബകൂട്ടായ്മയോഗ വാര്‍ഷികവും ഞാറയ്ക്കാട്ടു വീടിനു സമീപം തയ്യാറാക്കിയ പന്തലില്‍ വച്ച് നടത്തിയതായി രേഖപെടുത്തിയിരിക്കുന്നു. 1974 ജനുവരി 13 ഞായറാഴ്ച 4 മണിക്ക് കണ്‍വന്‍ഷന്‍ പന്തലില്‍ വച്ച് കുടുംബയോഗവാര്‍ഷികം ദി.ശ്രീ.കെ.എന്‍.ജോണ്‍ കശ്ശീശായുടെ അദ്ധ്യക്ഷതയില്‍ നടത്തുകയുണ്ടായി.
പുന:സംഗമം
പിന്നീടു പല വര്‍ഷങ്ങളായി കുടുംബയോഗം കൂടാതെ കഴിയവേ, മുഞ്ഞനാട്ട് കുടുംബത്തിലെ മുതിര്‍ന്ന തലമുറയിലെ അംഗങ്ങളുടെ മരണം, അണുകുടുംബങ്ങളുടെ വളര്‍ച്ച, ബന്ധങ്ങളിലുള്ള വിള്ളല്‍ തുടങ്ങിയവ മൂലം കുടുംബത്തിലെ അംഗങ്ങളെ ഒന്നിച്ചു കൂട്ടേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുകയുണ്ടായി. ആയതിനു മുഞ്ഞനാട്ട് റോസ് ഹൗസില്‍ അഡ്വ.എം.ജെ.വര്‍ഗ്ഗീസ്, മുഞ്ഞനാട്ട് പുത്തന്‍ പുരയില്‍ ജെയ്സ് മാത്യു, മുഞ്ഞനാട്ട് പുത്തന്‍ വീട്ടില്‍ തോമസ് ജോര്‍ജ്ജ്, മുഞ്ഞനാട്ട് മേഴ്സിഭവന്‍ പി.എം.ജോണ്‍ എന്നിവര്‍ മുന്‍കൈയ്യെടുത്ത് ഒരു യോഗം വിളിച്ചുകൂട്ടി. 1993 ഏപ്രില്‍ 2 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക്, കുടുംബയോഗത്തിന്‍റെ ഭാവിയെക്കുറിച്ച് വളരെയധികം താല്പര്യം പ്രകടിപ്പിച്ചിരുന്ന, മുഞ്ഞനാട്ട് പരേതനായ ശ്രീ എം ജി ജോര്‍ജ്ജിന്‍റെ ഭവനത്തില്‍ കുടുംബത്തിലെ അംഗങ്ങള്‍ പ്രത്യേകിച്ച് യുവജനങ്ങളും മധ്യവയസ്ക്കരും വളരെ ഉത്സാഹപൂര്‍വ്വം ഒന്നിച്ചു കൂടുകയുണ്ടായി. അന്നു മുതല്‍ ഇന്നേവരെ മുടക്കമില്ലാതെ നമ്മുടെ കുടുംബയോഗം നടന്നുവരുന്നു.
ചരിത്രം
ഈ കുടുംബം കാര്‍ത്തികപ്പള്ളി പനച്ചമൂട്ടില്‍ നിന്നും വന്നവര്‍ അത്രേ. പനച്ചമൂട്ടില്‍ ജഡ്ജിക്ക് കരുവാറ്റായില്‍ പേരില്‍ പതിവ് വസ്തുക്കള്‍ ഉണ്ടായിരുന്നു. ഈ വസ്തുക്കളുടെ മേല്‍ ഭരണം നടത്തുന്നതിനും മറ്റുമായി ജഡ്ജിയുടെ ഒരു സഹോദരന്‍ ശ്രീ ആങ്കന്‍ ചാണ്ടി (G1) എന്ന ആള്‍ കരുവാറ്റ വടക്കടത്ത്** താമസിച്ചുകൊണ്ട് മുഞ്ഞനാട്ട് പുരയിടത്തില്‍ പുര പണിയിച്ച് മാറി താമസിച്ചു. (**ഇപ്പോള്‍ ഡോ. രമേശ് താമസിക്കുന്ന പുരയിടം) നിരണത്ത് ഇലഞ്ഞിക്കല്‍ നിന്നും വിവാഹം ചെയ്ത ശ്രീ. ആങ്കന്‍ ചാണ്ടിക്ക് കീവറീത് (ഗീവര്‍ഗ്ഗീസ്) എന്ന ഒരു മകനും രണ്ടു പുത്രിമാരും ഉണ്ടായിരുന്നു. പുത്രിമാരില്‍ ഒരാളെ പുളിങ്കുന്നില്‍ മുന്നൂറ്റിനാല്പ്പത് എന്ന വീട്ടിലും മറ്റേയാളെ തലവടിയില്‍ നൂറുപറയിലും വിവാഹംകഴിപ്പിച്ചു. കീവറീത് (ഗീവര്‍ഗ്ഗീസ്) (G2)
ഇദ്ദേഹം ആലപ്പുഴ, അരൂക്കുറ്റി മുതലായ സ്ഥലങ്ങളില്‍ വിജാരിപ്പു ജോലി നോക്കിയിരിന്നു. മാവേലിക്കര വിലനിലത്തു നിന്നും വിവാഹം കഴിച്ചു. 4 ആണ്‍മക്കളും 2 പെണ്‍മക്കളും ഉണ്ടായിരുന്നു. പെണ്‍മക്കളില്‍ ഒരാളെ അരനാഴികക്കടവില്‍ തരകന്‍റെ വീട്ടിലും, മറ്റേയാളെ കല്ലട കൊന്നവിളയില്‍ വൈദ്യന്‍റെ വീട്ടിലും വിവാഹം കഴിപ്പിച്ചു.
By: admin
Wedding
The marriage took place in Holy Trinity Church Idukki. Committe members of the family participated in the wedding
By: admin
Demise
Unfortunate new once again! Mr. Sebastian Passed away this morning
By: admin
Achievements
First Rank in MSc Chemistry for Rejin, Thrissur! Congratulations